അന്താരാഷ്ട്രയോഗദിനത്തിന് മുന്നോടിയായി യോഗ ഉത്സവ്
അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ പുരോഗമിക്കുന്നു. കേന്ദ്ര റെയില്‍വേ, കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന കൗണ്ട്ഡൗണ്‍ ഡേ പ്രോഗ്രാമില്‍ പങ്കെടുത്തു.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ എട്ടാമത് പതിപ്പായ് IDY-2022 ന്റെ കൗണ്ട് ഡൗണാണ് നടക്കുന്നത്. . എല്ലാ വര്‍ഷവും ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗ ദിനം. ഇതോടനുബന്ധിച്ച് വാര്‍ത്താവിനിമയ മന്ത്രാലയം സംഘടിപ്പിക്കുന്ന യോഗ ഉത്സവ് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍, ഡല്‍ഹിയിലെ ചെങ്കോട്ട, മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകള്‍, അരുണാചല്‍ പ്രദേശിലെ ഗോള്‍ഡന്‍ പഗോഡ തുടങ്ങി രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ ആചരിക്കുന്നുണ്ട്.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് വിമാനത്താവളത്തില്‍ 'യോഗ് പ്രഭ' എന്ന മെഗാ യോഗ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജനറല്‍ (റിട്ട.) വി കെ സിങ്ങും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍കൈയില്‍, ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കാന്‍ 2014-ല്‍ യുഎന്‍ പൊതുസഭ ചരിത്രപരമായ തീരുമാനമെടുത്തിരുന്നു, ദൈനംദിന ജീവിതത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പങ്കാളികള്‍ക്കിടയില്‍ വിപുലമായ അവബോധം സൃഷ്ടിക്കാന്‍ യോഗദീനത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടും യോഗദിനം ആചരിക്കുന്നത്.